കോഴിക്കോട്: ഷുഹൈബ് വധക്കേസ് അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഉന്നത പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്നു വ്യക്തമാണ്. ഗൂഢാലോചനക്കാരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
















