പാറശ്ശാല: പൊഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. തീരദേശ മേഖലയില്‍ 1978 ലാണ് ആശുപത്രിയുടെ തുടക്കം. 10 വര്‍ഷം മുമ്പ് കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രമായതിനാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ചട്ടമില്ലാത്തതാണ് ദുരിതകാരണം.
ദിവസവും 400 ഓളം പേര്‍ ഒപിയിലും 25 പേര്‍ കിടത്തി ചികിത്സയ്‌ക്കും എത്തുന്ന ആശുപത്രിയിലാണ് വേണ്ടത്ര ജീവനക്കാരില്ലാത്തത്. ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. എന്‍ആര്‍എച്ച്എമ്മിലെ രണ്ടുപേരടക്കം അഞ്ച് ഡോക്ടര്‍മാരും മൂന്നു നഴ്‌സുമാരുമാണ് ആകെയുള്ളത്. രക്ത പരിശോധനയ്‌ക്കു മാത്രം ദിവസവും 200 ഓളം പേരെത്തുന്ന ആശുപത്രിയിലെ ലാബില്‍ ഒരു ടെക്‌നീഷ്യന്‍ മാത്രമാണുള്ളത് തീരദേശ മേഖലയുടെ സാഹചര്യം കണക്കിലെടുത്ത് ആശുപത്രി സിഎച്ച്‌സിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പൂവാര്‍, പാറശ്ശാല സിഎച്ച്‌സി നിലവിലുള്ളതാണ് പൊഴിയൂര്‍ ആശുപത്രിയുടെ നിലവാരമുയര്‍ത്തുന്നതിന് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. പൊഴിയൂര്‍ ആശുപത്രിയില്‍ നാലുവര്‍ഷം മുമ്പ് എംപി ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനശേഷം തുറന്നിട്ടേയില്ല.
















