റോട്ടെര്‍ഡാം: ലോക ഒന്നാം നമ്പറിലേക്ക് തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ റോട്ടെര്‍ഡാം ഓപ്പണില്‍ കിരീടം ചൂടി.ഫൈനലില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-2,6-2.സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫെഡററിന്റെ 97-ാം കിരീടമാണിത്. ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി റെക്കോഡിട്ട താരമാണ് ഫെഡറര്‍. 2012 ഓക്‌ടോബറിനുശേഷം ഇതാദ്യമായാണ് ലോക ഒന്നാം നമ്പര്‍ പദവി നേടുന്നത്.
ഓപ്പണ്‍ ടൂര്‍ണമെന്റുകള്‍ നിലവില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ കളിക്കാരന്‍ അമേരിക്കയുടെ ജിമ്മി കോണേഴ്‌സാണ്. നൂറു കിരീടങ്ങള്‍ നേടുകയെന്നതാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് ഫെഡറര്‍ പറഞ്ഞു.
















