ആലപ്പുഴ: കുട്ടനാട് വികസന സമിതിയില്‍ അംഗമായിട്ടുള്ള സ്വാശ്രയ സംഘങ്ങളുടെ പേരില്‍ കാര്‍ഷിക വായ്‌പ അനുവദിച്ചതില്‍ വന്‍ തിരിമറികള്‍ നടന്നതായി ബോദ്ധ്യപ്പെട്ടെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ്പി വി. വിജയകുമാരന്‍ നായര്‍ക്ക് കൈമാറി.
കുട്ടനാട് വികസന സമിതിയുടെ പ്രവര്‍ത്തന പരിധിയിലുള്ള വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അംഗങ്ങളായിട്ടുള്ളവരുടെയും അല്ലാത്തവരുടെയുംപേരില്‍ വ്യാജ രേഖകള്‍ ചമച്ച് കൂടുതല്‍ തട്ടിപ്പ്‌നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇതിനു കൂട്ടുനിന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















