ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹകരണ ഫെഡറേഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനം സീറ്റും ബിജെപി നേടി. സഹകരണ മേഖലയില്‍ ഒന്നരപ്പതിറ്റാണ്ടിനിടെ സുതാര്യവും സമാധാനപരവുമായി നടന്ന തെരഞ്ഞെടുപ്പെന്ന് രാഷ്‌ട്രീയ നിരീക്ഷകരും മാദ്ധ്യമങ്ങളും വിശേഷിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്.
സഹകരണ ഫെഡറേഷനില്‍ ചെയര്‍മാന്‍- ഡെപ്യൂട്ടി ചെയര്‍മാന്‍ പദവികളിലേക്ക് 1405 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 80 ശതമാനത്തിലധികം സീറ്റുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി.
സംസ്ഥാനത്തിന്റെ അടിസ്ഥാന തലത്തിലുള്ള വികസനത്തിന് ഈ വിജയം സഹായകമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോപ്പറേറ്റീവ് മേഖലയിലും ബിജെപി ഭരിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലാതെയാക്കുമെന്ന് പാണ്ഡെ ചൂണ്ടിക്കാട്ടി.
















