മുഹമ്മ: ലെപ്രസി ജങ്ഷന് വടക്ക് ട്രെയിന്‍ തട്ടി യുവാവിന്റെ ഇടതുകാല്‍ അറ്റു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ലെപ്രസി നമ്പുകുളങ്ങരവെളി പരേതനായ പുരുഷന്റെ മകന്‍ അനീഷ്(24)ന്റെ കാലാണ് ഞായറാഴ്ച വൈകിട്ട് അറ്റത്.
ഇടതുകാലിന്റെ മുട്ടിനുതാഴെ അറ്റ നിലയിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് അപകടമെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു.
















