Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വികസന മുരടിപ്പിന് മറുപടി നല്‍കാന്‍ ഒറ്റക്കെട്ടായി നൂലിയോട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:00 am IST
in Thiruvananthapuram

വിളപ്പില്‍: വികസന മുരടിപ്പിന്റെ നേരടയാളമായി മാറിയ ഗ്രാമം. രണ്ടര വര്‍ഷത്തെ ഇടതുഭരണത്തില്‍ മനം മടുത്തൊരു ജനതയുടെ മറുപടിയാകും നൂലിയോട് വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന് വ്യക്തം. വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ നൂലിയോട് വാര്‍ഡിലെ മെമ്പറായിരുന്ന സിപിഎം പ്രതിനിധി സുജ സുരേന്ദ്രന്‍ മൂന്നു മാസം മുന്‍പ് മരിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

  ജനങ്ങള്‍ക്ക് മുന്നില്‍ ചെയ്തു തീര്‍ത്തതെന്ന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്ത ധര്‍മ്മസങ്കടത്തോടെയാണ് സിപിഎം ഈ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്.  നൂലിയോട് വാര്‍ഡില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. മറ്റൊരു വാര്‍ഡില്‍ നിന്ന് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ നൂലിയോട്ടെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെല്ല് വൈഷമ്യമുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പോലും നിഴലിക്കുന്ന ഈ അതൃപ്തി പരാജയത്തിന്റെ ഗ്രാഫ് ഉയര്‍ത്തുമെന്ന ഭീതിയിലാണ് സിപിഎം നേതൃത്വം.

  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന്റെ അവസാന മണിക്കൂറുകളിലും സ്ഥാനാര്‍ത്ഥിയെ തപ്പി പരക്കം പായുകയായിരുന്നു കോണ്‍ഗ്രസ്. നൂലിയോട് വാര്‍ഡില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പതിവായി മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുന്ന അവര്‍ക്ക് പേരിനൊരു സ്ഥാനാര്‍ത്ഥി എന്നതില്‍ കവിഞ്ഞ് വലിയൊരു ആവേശമൊന്നുമില്ല. നൂലിയോട് നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ അവര്‍ക്കും സാധിച്ചില്ല. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് കടമെടുത്ത സ്ഥാനാര്‍ത്ഥിയുമായാണ് അവരും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വന്നത്. 

  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് രണ്ടാംസ്ഥാനത്തായിപ്പോയ ആര്‍.എസ്.അജിതകുമാരിയെ തന്നെയാണ് ഇക്കുറിയും ബിജെപി കളത്തിലിറക്കുന്നത്. ഈ നാടിനെ നയിക്കാന്‍ ഇവിടുത്തുകാരി മതിയെന്ന നാട്ടുകാരുടെ അഭിപ്രായത്തോട് യോജിച്ചു കൊണ്ടാണ് ബിജെപി വീണ്ടും അജിതകുമാരിയെ പരീക്ഷിക്കുന്നത്. ഒരിക്കല്‍ പറ്റിയ തെറ്റ് തിരുത്താനുള്ള തയ്യാറെടുപ്പിലാണ് നൂലിയോട്ടെ വോട്ടര്‍മാരും. നാട്ടുകാരി, കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്കിടയില്‍ നേടിയെടുത്ത പൊതു സ്വീകാര്യത എന്നിവയൊക്കെ അജിതകുമാരിയുടെ വിജയപ്രതീക്ഷയ്‌ക്ക് കരുത്താകുന്നു. നൂലിയോട് ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങും മുന്‍പുതന്നെ സ്ഥാനാര്‍ത്ഥി അജിത തന്നെയെന്ന് ബിജെപി നേതൃത്വം ഉറപ്പിച്ചു. അതു കൊണ്ടു തന്നെ വാര്‍ഡിലെ വോട്ടര്‍മാരെ ഒന്നിലധികം തവണ ഇതിനോടകം നേരില്‍ കാണാനും വോട്ടുറപ്പിക്കാനും അജിതയ്‌ക്കായി. 28നാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് ഒന്നിന് ഫലപ്രഖ്യാപനം. നൂലിയോട് വാര്‍ഡില്‍ അജിതകുമാരി വെന്നിക്കൊടി പാറിച്ചാല്‍ വിളപ്പില്‍ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറും. അതിനായി കൈമെയ് മറന്ന് പോരാടുകയാണ് പ്രവര്‍ത്തകരും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.