ചെട്ടികുളങ്ങര: പ്രപഞ്ചമാതാവായ ഭഗവതിയുടെ വിശ്വരൂപ ദര്‍ശനം കാട്ടിയുള്ള പേളകരയുടെ തടിയില്‍ തീര്‍ത്ത ശില്പത്തിന്റെ മിനുക്ക് പണികള്‍ പുരോഗമിക്കുന്നു.
ശില്പി പുരുഷോത്തമന്റെ നേതൃത്ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏകദേശം അഞ്ചടിയോളം ഉയരം വരുന്നതാണ് ശില്പം, സര്‍വ്വാഭരണ വിഭൂഷിതയായി സര്‍വ്വ ആയുധ ധാരിയായ ശില്പത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
സര്‍പ്പങ്ങള്‍ അകമ്പടി സേവിക്കുന്ന ശില്പം വേതാള വാഹിനിയായാണ് ആലേഖനം ചെയ്തിരിക്കുന്നത്.
















