തിരുവനന്തപുരം: 2018-19 സാമ്പത്തികവര്‍ഷാരംഭത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാനാകുമെന്ന് ജില്ലാ പദ്ധതികളുടെ വിലയിരുത്തല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. ജില്ലകളില്‍ വിവിധ ഏജന്‍സികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാപദ്ധതികളുടെ കരട് യാഥാര്‍ഥ്യമായിട്ടുണ്ട്. ജില്ലാ പദ്ധതിയുടെ ഭാഗമായി സംയുക്ത പ്രോജക്ടുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകള്‍ തയാറാക്കുന്ന സംയുക്ത പദ്ധതികളില്‍ ഉയര്‍ന്ന നിലവാരമുള്ളവയ്‌ക്ക് പ്രോത്സാഹനം നല്‍കാന്‍ ബജറ്റില്‍ 40 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആസൂത്രണനടപടി ലളിതമാക്കുമെന്നും പദ്ധതി രൂപീകരണപ്രക്രിയ വര്‍ഷാവസാനം വരെ നീളുന്നത് അവസാനിപ്പിക്കുമെന്നും പറഞ്ഞത് നടപ്പാക്കാനായതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ഡോ കെ.ടി. ജലീല്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ വി.കെ. രാമചന്ദ്രന്‍, അംഗം ഡോ കെ.എന്‍. ഹരിലാല്‍, ചീഫ്‌സെക്രട്ടറി പോള്‍ ആന്റണി, ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എ.ആര്‍. അജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
















