‘കുസാറ്റ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ 2018-19 വര്‍ഷത്തെ കോമണ്‍ അഡ്മിഷന് ടെസ്റ്റ് (കുസാറ്റ്-ക്യാറ്റ്-2018) ഏപ്രില്‍ 28, 29 തീയതികളില്‍ ദേശീയതലത്തില്‍ നടക്കും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫെബ്രുവരി 28 വരെ സമയമുണ്ട്. ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി, ബിവോക്, എംവോക്, എല്‍എല്‍ബി, എല്‍എല്‍എം, എംഎസ്സി, എംഎ, എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളിലാണ് പ്രവേശനം.
റഗുലര്‍ ബിടെക്, 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്സി (ഫോട്ടോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്), പഞ്ചവത്സര ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്), ബികോം എല്‍എല്‍ബി (ഓണേഴ്സ്), 2 വര്‍ഷത്തെ എംഎ ഹിന്ദി, ഇക്കണോമിക്സ്, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എംസിഎ (ലാറ്ററല്‍ എന്‍ട്രി), എല്‍എല്‍എം-പിഎച്ച്ഡി ഡ്യുവല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന് ടെസ്റ്റ് ഏപ്രില്‍ 28 ശനിയാഴ്ചയും മറ്റ് നിരവധി പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളിലേക്കും ബിടെക് ലാറ്ററല്‍ എന്‍ട്രി, മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ), ബിവോക്, എംവോക്, ത്രിവത്സര എല്‍എല്‍ബി കോഴ്സുകളിലേക്കുമുള്ള അഡ്മിഷന് ടെസ്റ്റ് ഏപ്രില്‍ 29 ഞായറാഴ്ചയും നടക്കും.
തിരുവനന്തപുരം, കൊല്ലം, അടൂര്‍, ആലപ്പുഴ, തൊടുപുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കല്‍പ്പറ്റ, കാസര്‍കോഡ്, ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂദല്‍ഹി, ജംഷഡ്പൂര്‍, ലക്നൗ, അലഹബാദ്, പാറ്റ്ന, റാഞ്ചി, ബൊക്കാറോ, വാരാണസി, കോട്ട, കൊല്‍ക്കത്ത, ദുബായ് എന്നിവ ടെസ്റ്റ് സെന്ററുകളായിരിക്കും.
എംടെക്, എംഫില്‍, പിഎച്ച്ഡി, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഡിപ്പാര്‍ട്ടുമെന്റല്‍ അഡ്മിഷന് ടെസ്റ്റ് (ഡിഎടി) തീയതി അതത് വകുപ്പുകള്‍ പിന്നീട് അറിയിക്കും.
എംടെക് പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 21 വരെയാണ് അപേക്ഷിക്കേണ്ടത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപയാണ്. എസ്സി/എസ്ടിക്കാര്‍ക്ക് 500 രൂപ മതി. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ക്ക് 100 യുഎസ് ഡോളറാണ് ഫീസ്. ഭാരതീയരായ ഗള്‍ഫ് വര്‍ക്കേഴ്സിന്റെ കുട്ടികള്‍ക്ക് 6000 രൂപ നല്‍കണം. എന്‍ആര്‍ഐ സീറ്റുകള്‍ക്ക് 5000 രൂപയും ദുബായ് പരീക്ഷാകേന്ദ്രമായി ആവശ്യപ്പെടുന്നവര്‍ 10,000 രൂപയും അധികം നല്‍കേണ്ടതുണ്ട്.
പ്രവേശനം നല്കുന്ന മുഴുവന്‍ കോഴ്സുകള്‍, പ്രവേശന യോഗ്യത, ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍, അഡ്മിഷന് ടെസ്റ്റ്, സെലക്ഷന്, കോഴ്സ് ഫീസ് മുതലായ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ് www.cusat.nic.in- ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. കുസാറ്റില്‍ ബിടെക് റഗുലര്‍ കോഴ്സില്‍ മറൈന്‍ എന്‍ജിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ഏറെ തൊഴില്സാധ്യതയുള്ളതുമായ ബ്രാഞ്ചുകളില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cusat.nic.in- സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: