ആലപ്പുഴ: രാജഭരണം മാറി ജനാധിപത്യ ഭരണം വന്നിട്ടും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുകയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി അമ്പലപ്പുഴതാലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച മെറിറ്റ് ഇവനിങ് പ്രതിഭകളെ ആദരിക്കല്‍ സമ്മളനത്തില്‍ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതു വലതു സര്‍ക്കാരുകള്‍ ഈഴവ സമുദായത്തെ അവഗണിക്കുകയായിരുന്നു. സമുദായം സംഘടിത ശക്തിയല്ലാത്തതാണ് കാരണം. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കെ 13 കോളേജുകളാണ് ലഭിച്ചത്.
പിന്നീട് 50 വര്‍ഷക്കാലയളവില്‍ ലഭിച്ചത് മൂന്നു കോളേജുകള്‍ മാത്രമാണ്. സാമൂഹ്യ അനീതിക്കെതിരെയും സമുദായത്തിന്റെ സാമ്പത്തിക ഉണര്‍വിനുവേണ്ടി പ്രവര്‍ത്തിച്ച തന്നെ ഇല്ലായ്‌മ ചെയ്യാനാണ് വി.എം. സുധീരനും വി.എസ്. അച്യുതാനന്ദനും ശ്രമിച്ചത്. സമുദായം ഒറ്റക്കെട്ടായി പിന്തുണച്ചതിനാലാണ് ഇതിനെ ചെറുത്തു തോല്പിക്കാന്‍ സാധിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മളനം ഉദ്ഘാടനം ചെയ്തു.
നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ്. ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ഡോ. വി. ജയറാം, വി. സബില്‍രാജ്, ടി.കെ. ഹരികുമാര്‍, കെ. ഭാസി, വി. രാജേന്ദ്രന്‍, പി.വി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും പി.വി സാനു നന്ദിയും പറഞ്ഞു.
















