എടത്വാ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ദേവീമാഹാത്മ്യ പാരായണം നടന്നു. സ്വാമി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ അന്‍പത് മഠാധിപരാണ് ദേവീ മാഹാത്മ്യ പാരായണത്തില്‍ പങ്കെടുത്തത്. 108 വെള്ളിയാഴ്ചകളില്‍ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലായി പാരായണം ചെയ്താണ് ചക്കുളത്തുകാവില്‍ എത്തിയത്. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കൃഷ്ണാത്മാനന്ദ സരസ്വതിയെ ക്ഷേത്രത്തില്‍ സ്വീകരിച്ചു.
















