Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിവര്‍പൂളിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 02:35 am IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറാണ് ലിവര്‍പൂളിനെ 2-2ന് പിടിച്ചുകെട്ടിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌നാണ് ടോട്ടനത്തിന് സമനില ഗോള്‍ നേടിക്കൊടുത്തത്. അതിന് മുന്‍പ് കെയ്ന്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ലിവര്‍പൂളിന് വേണ്ടി രണ്ട് ഗോളുകളും നേടിയത് മുഹമ്മദ് സലാഹാണ്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ടോട്ടനമായിരുന്നെങ്കിലും ലിവര്‍പൂള്‍ ഗോളിയുടെ മികച്ച പ്രകടനത്തിന് മുന്നില്‍ കെയ്ന്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. കളിയുടെ മൂന്നാം മിനിറ്റിലായിരുന്നു ലിവര്‍പൂളിനായി സലാഹ് ആദ്യഗോള്‍ നേടിയത്.  ബോക്‌സിലേക്ക് വന്ന പന്ത് ഇടംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. തുടര്‍ന്നും ഇരുടീമുകളും മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല. 

80-ാം മിനിറ്റിലാണ് ടോട്ടനം സമനില ഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് വിക്ടര്‍ വന്‍യാമ പായിച്ച വലംകാലന്‍ ഷോട്ടാണ് ലിവര്‍പൂള്‍ വലില്‍ കയറിയത്. നാല് മിനിറ്റിനുശേഷം ലിവര്‍പൂള്‍ പെനാല്‍റ്റി വഴങ്ങി. ഹാരി കെയ്‌നിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കെയ്ന്‍ എടുത്ത കിക്ക് ലിവര്‍പൂള്‍ ഗോളി തടുത്തിട്ടു. ഇതോടെ കളി സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ മുഹമ്മദ് സലാഹ് വീണ്ടും ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. ശക്തമായി തിരിച്ചടിച്ച ടോട്ടനത്തിന് വീണ്ടും പെനാല്‍റ്റി ലഭിച്ചു. പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ എറിക് ലമേലയെ ബോക്‌സിനുള്ളില്‍വച്ച് വിര്‍ജില്‍ വാന്‍ ഡിക്ക് വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുക്കാനെത്തിയത് ഹാരി കെയ്ന്‍. നേരത്തെ ഒരു പെനാല്‍റ്റി പാഴാക്കിയ കെയ്‌നിന് ഇത്തവണ പിഴച്ചില്ല. കെയ്‌നിന്റെ വലംകാല്‍ കിക്ക് ലിവര്‍പൂള്‍ ഗോളിയെ കീഴടക്കി വലയില്‍ കയറി. സമനിലയില്‍ കുടുങ്ങിയെങ്കിലും 26 കളികളില്‍ നിന്ന് 51 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 49 പോയിന്റുമായി ടോട്ടനം അഞ്ചാമത്. 

മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍പാലസും ന്യൂകാസില്‍ യുണൈറ്റഡും 1-1ന് സമനിലയില്‍ പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.