Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഴവു പറ്റി;പൊതു ജീവിതത്തിന്റെ അളവു കോലായി കാണരുതെന്ന് സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 09:59 pm IST
in Kerala

തിരുവനന്തപുരം: വിലകൂടിയ കണ്ണട വാങ്ങിയതില്‍ തെറ്റുപറ്റിയെന്നും  തന്റെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവത്തെ കാണരുതെന്നും  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍. കണ്ണട വാങ്ങിയ വിവാദത്തിന് സമൂഹ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന സ്പീക്കര്‍ കണ്ണട വാങ്ങിയതിലെ തന്റെ നിഷ്പക്ഷത വ്യക്തമാക്കിയതും സമൂഹമാധ്യമങ്ങളിലൂടെ. സര്‍ക്കാര്‍ ഖജനാവിലെ തുക വിനിയോഗിച്ച് 49,900 രൂപയുടെ കണ്ണട വാങ്ങിയത് വിവാദമായതിനെ തുടര്‍ന്നാണ് മറുപടിയുമായി സ്പീക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പത്തു മുപ്പത്തേഴു വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്പത്തികാരോപണങ്ങളുടെയോ, ധൂര്‍ത്തിന്റെയോ പേരില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഉപയോഗിക്കേണ്ടി വന്ന, ഒരു കണ്ണടയുടെ പേരില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും പരിഹാസങ്ങളും ക്രൂരമായ പ്രചാരണ പീഡനങ്ങളും നിര്‍ഭാഗ്യകരമാണ്.  എല്ലാ വിമര്‍ശനങ്ങളെയും അംഗീകരിക്കുന്നു.

ആര്‍ഭാടകരമായ ഫ്രെയിമുകള്‍ ഇതുവരെ ഞാന്‍ ഉപയോഗിച്ചിട്ടില്ല. വിദേശത്തു നിന്നും നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വിലയേറിയ കണ്ണടകള്‍ സമ്മാനിക്കുമ്പോഴൊക്കെ സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് പതിവ്. 

രണ്ടു വര്‍ഷമായി കാഴ്ചയുമായി മാത്രം ബന്ധപ്പെട്ടതല്ലാത്ത മറ്റു ചില ബുദ്ധിമുട്ടുകളുണ്ട്.

അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള നിയമസഭാ വേദി ശരീരം പൂര്‍ണ്ണമായി തിരിഞ്ഞാല്‍ മാത്രമേ മുഴുവനായി കാണാന്‍ കഴിയുന്നുള്ളൂ.കാഴ്ച പ്രശ്‌നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടര്‍ പുതിയ തരത്തിലുള്ള ലെന്‍സോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിര്‍ദ്ദേശിച്ചത്.  കണ്ണട വാങ്ങാന്‍ ജീവനക്കാരില്‍ ചിലരെ നിയോഗിച്ചു. എന്നാല്‍ വാങ്ങിയ കണ്ണടയുടെ വിശദാംശങ്ങള്‍ ആരായാന്‍ മിനക്കെട്ടില്ലെന്ന പിശക്  സംഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പോലും അത് വാങ്ങിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

സാമാജികര്‍ക്കു ലഭിക്കുന്ന ചികിത്സാ നിര്‍ദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകള്‍ പരിശോധിക്കുന്നതിന് ഡോക്ടേഴ്‌സ് പാനല്‍ പോലുള്ള ചില നിയമസഭാ സംവിധാനങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നതായും  സ്പീക്കര്‍.

സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും ഒരു പുനഃപരിശോധന ആവശ്യമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റിംഗ്, നടത്താന്‍ തയ്യാറാണ്. എന്നാല്‍  ഒപ്പം, ലഭിക്കേണ്ടിയിരുന്ന പിന്തുണകള്‍ ലഭിക്കാതെ പോയതില്‍  വിഷമം ഉണ്ട്. വ്യക്തി ജീവിതത്തിലെ വൈഷമ്യങ്ങളെ, വേദനകളെ, ശാരീരികാവശതകളെ പോലും സമൂഹ മദ്ധ്യേ വികൃതമായി ചിത്രീകരിക്കുന്ന മാധ്യമ, നവ മാധ്യമ രീതി നമ്മുടെ സമൂഹ വികാസത്തിന്റെ അപചയങ്ങളെ സൂചിപ്പിക്കുന്നതായും സ്പീക്കര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.