Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ ചാഹല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:45 am IST
in Sports

സെഞ്ചൂറിയന്‍: യുസ്‌വേന്ദ്ര ചാഹലിന്റെ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്കു മുന്നില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ സാഷ്ടാംഗം പ്രണമിച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. സ്വന്തം നാട്ടില്‍ ഏകദിനത്തിലെ ഏറ്റവും ചെറിയ സ്‌കോറിനു ആതിഥേയര്‍ പുറത്തായപ്പോള്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമായി. ഒന്‍പതു വിക്കറ്റു ജയവുമായി ആറു കളികളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തി.

സ്പിന്‍ ബൗളിങ്ങിനു മുന്നില്‍ ബാറ്റിങ് ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ പ്രകടിപ്പിച്ചപ്പോള്‍ ദ.ആഫ്രിക്കയുടെ ബാറ്റ്‌സ്മാന്മാരെല്ലാം 118 റണ്‍സിനു പവലിയനില്‍ മടങ്ങിയെത്തി. മുപ്പത്തിമൂന്നാമത്തെ ഓവറില്‍ ദ.ആഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. ഇരുപത്തൊന്നാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കി. 

 22 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തിയ ചാഹലും 20 റണ്‍സിനു മൂന്നു വിക്കറ്റു വീഴ്‌ത്തിയ കുല്‍ദീപ് യാദവും ദക്ഷിണാഫ്രിക്കന്‍ നിരയെ വരിഞ്ഞു കെട്ടി. 

പരിക്കേറ്റ ക്യാപ്റ്റന്‍ ഡു പ്ലെസിസും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡി വില്ലിയേഴ്‌സും കളിക്കാതിരുന്നതും തിരിച്ചടിയായി.

ഡുപ്ലെസിസിനും പകരം ടീമിനെ നയിക്കാന്‍ എയ്ഡന്‍ മാര്‍ക്‌റാമിനെയാണ് നിയോഗിച്ചത്. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ആദ്യമായി നായക ദൗത്യം കിട്ടിയതിന്റെ പരിഭ്രമങ്ങളെല്ലാം എയ്ഡന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ടോസ് നഷ്ടമായതു മുതല്‍ കഷ്ടകാലവും. 

ടോസ് നേടിയ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിട്ടു. പിച്ച് ഇത്ര ചതിക്കും എന്നു വിചാരിച്ചില്ല അവര്‍. റണ്‍റേറ്റ് കുറവെങ്കിലും 39 റണ്‍സുവരെ വിക്കറ്റൊന്നും വീണിരുന്നില്ല. പിന്നീട് പന്ത്രണ്ടു റണ്‍സിനിടെ നാലു വിക്കറ്റുകള്‍. നാലിന് 54 എന്ന നിലയില്‍ ചെറുത്തു നില്‍പ്പ്. പക്ഷേ, അടുത്ത ആറു വിക്കറ്റുകള്‍ വീണത് 19 റണ്‍സിനിടയ്‌ക്ക്.

ഡി കോക്ക്(20), ഡുമിനി(25), സോന്‍ഡോ(25), മോറിസ്(14), മോര്‍ക്കല്‍(1) എന്നിവരാണ് ചാഹലിന്റെ ഇരകള്‍. 

മര്‍ക്കാമിനെയും(8) മില്ലറിനെയും(0) റബാഡയെയും(1) കുല്‍ദീപ് വീഴ്‌ത്തി. 

ഏകദിനത്തിലെ എട്ടാമത്തെ ചെറിയ സ്‌കോര്‍ ചെറുക്കാന്‍ കഴിയില്ല എന്ന നിസ്സഹായാവസ്ഥയിലാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. പതിനഞ്ചു റണ്‍സെടുത്ത രോഹിത് ശര്‍മയെ നഷ്ടപ്പെട്ടതൊഴിച്ചാല്‍ അര്‍ധസെഞ്ച്വറിയുമായി ശിഖര്‍ ധവാനും(51 നോട്ടൗട്ട്), കോഹ്‌ലിയും(46 നോട്ടൗട്ട്) അനായാസം വിജയത്തിലേക്ക് എത്തി. 

സ്‌കോര്‍ കാര്‍ഡ്

ഹാഷിം അംല സി ധോണി ബി ഭുവനേശ്വര്‍ 23

ഡി കോക്ക് സി പാണ്ഡ്യ ബി ചാഹല്‍ 20

മാര്‍ക്‌റാം സി ഭുവനേശ്വര്‍ ബി കുല്‍ദീപ് 8

ഡുമിനി എല്‍ബി ചാഹല്‍ 25

മില്ലര്‍ സി രഹാനെ ബി കുല്‍ദീപ് 0

സോന്‍ഡോ സി പാണ്ഡ്യ ബി ചാഹല്‍ 25

മോറിസ് സി ഭുവനേശ്വര്‍ ബി ചാഹല്‍ 14

റബാഡ എല്‍ബി കുല്‍ദീപ് 1

മോര്‍ക്കല്‍ എല്‍ബി ചാഹല്‍ 1

താഹിര്‍ ബി ബുംറ 0

ശംസി നോട്ടൗട്ട് 0

എക്‌സ്ട്രാസ് 1

32,2 ഓവറില്‍ 118നു പുറത്ത്

ബൗളിങ് ഭുവനേശ്വര്‍ 5-1-19-1, ബുംറ 5-1-12-1, പാണ്ഡ്യ 5-0-34-0, ചാഹല്‍ 8.2-1-22-5, കുല്‍ദീപ് 6-0-20-1, ജാദവ് 3-0-11-0

വിക്കറ്റു വീഴ്ച: 1-39, 2-51, 3-51,4-51, 5-99, 6-107, 7-110, 8-117, 9-118, 10-118

ഇന്ത്യ

രോഹിത് ശര്‍മ സി മോര്‍ക്കല്‍ ബി റബാഡ 15

ശിഖര്‍ ധവാന്‍ നോട്ടൗട്ട് 51

വിരാട് കോഹ്‌ലി നോട്ടൗട്ട് 46

എക്‌സ്ട്രാസ് 7

20.3 ഓവറില്‍ ഒന്നിന് 119

ബൗളിങ്

മോര്‍ക്കല്‍ 4-0-30-0, റബാഡ 5-0-24-1, മോറിസ് 3-0-16-0, താഹിര്‍ 5.3-0-30-0, ഷംസി 3-1-18-0. വിക്കറ്റു വീഴ്ച 1-26. 20.3 ഓവറില്‍ 119.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.