ക്രൈസ്റ്റ് ചര്‍ച്ച്: ലോക കിരീടം നേടിയ തന്‍െറ കുട്ടികളെക്കുറിച്ച് വളരെ അഭിമാനം കൊള്ളുന്നതായി പരിശീലകന് രാഹുല്‍ ദ്രാവിഡ്. അവരെ പിന്തുണക്കുന്ന ജീവനക്കാരില്‍ അഭിമാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 14 മാസങ്ങളിലായി ചെയ്ത പരിശ്രമമായിരുന്നു ഇത്. അവര്‍ തീര്‍ച്ചയായും ഈ കിരീടം അര്‍ഹിക്കുന്നു. ഇത് അവര്‍ക്ക് നല്ലതാണ്, അവര്‍ക്ക് ഏറെക്കാലം വിലമതിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും -ദ്രാവിഡ് വ്യക്തമാക്കി.
കരിയറില്‍ മുന്നോട്ട് പോകുമ്ബോള്‍ അവര്‍ക്ക് കൂടുതല്‍ വലിയതും മികച്ചതുമായ ഓര്‍മ്മകള്‍ ഇനിയും ഉണ്ടാകും. ടീമിനെ പരിശീലിപ്പിക്കുന്നതിനാല്‍ എനിക്ക് വളരെയധികം ശ്രദ്ധ ലഭിക്കുന്നു. എന്നാല്‍ ശരിക്കും അത് ഞങ്ങളുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ കഴിവാണ്. കഴിഞ്ഞ പതിനാല് മാസങ്ങളായി എട്ട് പേര് ഞങ്ങളുടെ കൂടെയുണ്ട്. ടീമിനായുള്ള അവരുടെ പരിശ്രമങ്ങള്‍ അവിശ്വസനീയമായിരുന്നു. അവരുടെയും ഭാഗമായതില്‍ താനും അഭിമാനിക്കുന്നതായി ദ്രാവിഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: