പാങ്ങപ്പാറ: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാങ്ങപ്പാറ എംസിഎച്ച് യൂണിറ്റില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹച്ചു. കുഷ്ഠരോഗ ബോധവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഒപ്പം ഞങ്ങളുണ്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും സ്കൂളുകളില്‍ സംഘടിപ്പിച്ച സ്കിറ്റ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എസ്. ലതാകുമാരി അധ്യക്ഷത വഹിച്ചു. ഡോ ആര്.എല്‍. സരിത, ഡോ കെ.ജെ. റീന, ഡോ തോമസ് മാത്യു, ഡോ പി.എസ്. ഇന്ദു, ഡോ പി.പി. പ്രീത, ഡോ കെ.എച്ച്. രതീഷ്, ഡോ ജെ. പത്മലത എന്നിവര്‍ സംബന്ധിച്ചു. ആരോഗ്യബോധവത്കരണ കലാപരിപാടികളും നടന്നു. ചടങ്ങിന് മുന്നോടിയായി മാങ്കുഴി മുതല്‍ പാങ്ങപ്പാറ വരെ റാലിയും സംഘടിപ്പിച്ചു. ഫെബ്രുവരി 13 വരെ പക്ഷാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംസ്ഥാനമാകെ നടത്തും.
















