തിരുവനന്തപുരം: മാര്‍ച്ചിന്റെ ഭാഗമായി പ്രൈവറ്റ് സ്‌ക്കൂള്‍ അധ്യാപികമാര്‍ ഇന്ന് നിയമസഭയ്‌ക്ക് മുന്നില്‍ തെരുവില്‍ പഠിപ്പിക്കുന്നു. ആള്‍കേരളാ പ്രൈവറ്റ് സ്‌ക്കൂള്‍സ് അസോസിയേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും ആള്‍കേരളാ പ്രൈവറ്റ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് സമരം. പ്രവര്‍ത്തിച്ചുവരുന്ന മുഴുവന്‍ അനംഗീക്യത വിദ്യാലയങ്ങള്‍ക്കും അംഗീകാരം നല്‍കുക, ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി, ഇപിഎഫ്,ഇഎസ്‌ഐ എന്നീ ആനുകൂല്യങ്ങള്‍ നല്‍കുക, ക്ലസ്റ്റര്‍ യോഗങ്ങളില്‍ ഇവരെ പങ്കെടുപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭാ മാര്‍ച്ച്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ച്ചും എം.കെ മുനീര്‍ പഠിപ്പിക്കല്‍ സമരവും ഉദ്ഘാടനം ചെയ്യും.
















