തിരുവനന്തപുരം: സംസ്ഥാനത്തെ മണല്‍ വാരല്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് ആലപ്പുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍നിന്നുള്ള ബന്ധപ്പെട്ട തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് മിനിമം വേതനം ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.
















