കോതമംഗലം: ജനവാസ മേഖലയില്‍ പുലിയിറങ്ങിയത് നാട്ടുകാരില്‍ പരിഭ്രാന്തിക്കിടയാക്കി. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിലാണ് പുലിയിറങ്ങിയത്. വടാട്ടുപാറ ചക്കി മേടിന് സമീപമായി റോഡിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തിനടുത്തെ വനത്തിനരികിലാണ് പുലിയെ കണ്ടെതെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.
നാട്ടുകാരിലൊരാള്‍ മൊബൈല്‍ ഫോണില്‍ പുലിയുടെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. ഈ ചിത്രം ഇയാള്‍ എല്ലാവരെയും കാണിച്ചതോടെ നാടാകെ ഭീതിയിലായി. ഇതിനുമുമ്പും ഈ മേഖലയില്‍ പുലിയെ കണ്ടതായി പറയപ്പെടുന്നുണ്ട്. എന്നാല്‍, വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനവാസ മേഖലയില്‍ കണ്ടതെന്ന് പറയുന്ന പുലിയുടെ ദൃശ്യങ്ങള്‍ യഥാര്ത്ഥത്തിലുള്ളതാണോയെന്ന് പരിശോധിച്ചേക്കും. കാട്ടാന ശല്യവും ഈ ഭാഗത്ത് രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: