ദാവോസ്: ലോകത്തിലെ പ്രശസ്തമായ കമ്പനികളുടെ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദാവോസില്‍ കൂടിക്കാഴ്ച നടത്തി. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയ മോദി കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വിവരിച്ചു മനസ്സിലാക്കി നല്‍കിയ മോദി ഇന്ത്യയില്‍ വലിയ അവസരങ്ങളാണ് അവര്‍ക്കുള്ളതെന്നും ചൂണ്ടിക്കാട്ടി. വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചു.
നേരത്തെ സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്.
















