Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോല്‍ക്കാത്ത പിച്ചില്‍ ആശ്വാസ ജയം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 10:47 pm IST
in Sports

ജോഹന്നസ്ബര്‍ഗ്: തോല്‍വിയറിയാത്ത വാന്‍ഡറേഴ്്‌സ് പിച്ചില്‍ ഇന്ത്യ ആശ്വാസ വിജയം തേടിയിറങ്ങുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആതിഥേയരുടെ പരമ്പര തൂത്തുവാരലിന് തടയിടാന്‍ വാന്‍ഡറേഴ്‌സില്‍ കോഹ്‌ലിക്കും കൂട്ടര്‍ക്കും ഒരു സമനിലയെങ്കിലും നേടണം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര കീശയിലാക്കിക്കഴിഞ്ഞു.

മുന്‍ പരമ്പരകളിലൊക്കെ ഇന്ത്യക്കൊപ്പം നിന്ന വാന്‍ഡറേഴ്‌സ് പിച്ച് ചതിക്കില്ലെന്നാണ് വിശ്വാസം. ഇവിടെ കളിച്ച ടെസ്റ്റുകളിലൊന്നും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 1992-93 സീസണിനുശേഷം ഇന്ത്യ ഇവിടെ ഒരു ടെസ്റ്റില്‍ വിജയം നേടി. മറ്റ് മൂന്ന് ടെസ്റ്റുകള്‍ സമനിലയായി.

പേസിനെ തുണയ്‌ക്കുന്ന ഇവിടത്തെ പിച്ചില്‍ 2006-07 സീസണില്‍ മലയാളിതാരം ശ്രീശാന്തിന്റെ തീപാറും ബൗളിങ്ങില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ രണ്ട് വിജയങ്ങളിലൊന്നാണിത്. ശ്രീശാന്ത് അന്ന് 30 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്ങ്‌സില്‍ 84 റണ്‍സിന് പുറത്തായി. ടെസ്റ്റില്‍ ഇന്ത്യ 123 റണ്‍സിന്റെ വിജയവും നേടി.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും ചേതേശ്വര്‍ പൂജാരയ്‌ക്കും ഈ പിച്ചില്‍ മികച്ച റെക്കോഡുണ്ട്. 2013-14 ല്‍ ഇവിടെ അരങ്ങേറിയ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയും (119) രണ്ടാം ഇന്നിങ്ങ്‌സില്‍ 96 റണ്‍സും കോഹ് ലി കുറിച്ചു. ഈ ടെസ്റ്റില്‍ പൂജാരയും സെഞ്ചുറി നേടി (153).

നിലവിലെ പരമ്പരയില്‍ പൂജാരയ്‌ക്ക് ഫോമിലേക്കുയരാനായിട്ടില്ല. സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്ങ്‌സിലും ഓടി പുറത്തായ പൂജാരയുടെ നാല് ഇന്നിങ്ങ്‌സിലെ സമ്പാദ്യം 49 റണ്‍സ് മാത്രം. ഇന്ത്യന്‍ ബാറ്റിങ്ങ്‌നിരയില്‍ പിടിച്ചു നില്‍ക്കുന്നത് കോഹ് ലി മാത്രം. സെഞ്ചൂറിയനില്‍ നായകന്റെ ബാറ്റില്‍ നിന്ന് സെഞ്ചുറി പിറന്നു.

വിദേശമണ്ണില്‍ മികച്ച റെക്കോഡുള്ള ഉപനായകന്‍ അജിങ്ക്യ രഹാനെ ഇന്ന് കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ രണ്ട് ടെസ്റ്റിലും തഴയപ്പെട്ട രഹാനെയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. രഹാനെയുടെ തിരിച്ചുവരവ് ബാറ്റിങ്ങ് നിരയ്‌ക്ക് ശക്തിപകരും.

പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്‌ക്ക് പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് വിക്കറ്റിന് പിന്നില്‍ അണിനിരക്കും. സെഞ്ചൂറിയനില്‍ നിറംമങ്ങിയ പാര്‍ത്ഥിവ് പട്ടേലിന് പകരമാണ് കാര്‍ത്തിക്കിന് അവസരം നല്‍കുക.

വാന്‍ഡറേഴ്‌സിലെ പിച്ച് പേസിനെ തുണയ്‌ക്കുമെന്ന് ഗ്രൗണ്ട്‌സ്മാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഫോം നിലനിര്‍ത്തുന്ന ഇന്ത്യന്‍ പേസ് നിര ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടുമെന്നുറപ്പാണ്. ഫിലാന്‍ഡര്‍, റബഡ, മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ നയിക്കുന്ന ആതിഥേയരുടെ പേസ് ബാറ്ററിയെ ഭയക്കാതെ തലയുയര്‍ത്തിനിന്ന് ബാറ്റ്‌സ്മാന്മാര്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുക്കിയാലെ ഇന്ത്യക്ക് വിജയതീരമണയാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.
Kerala

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.