കൊച്ചി: ഫുഡ്ടെക് കേരളയുടെ എട്ടാം പതിപ്പിന് 25ന് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. നാഷണല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് (എന്‍എസ്ഐസി), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെ-ബിഐപി), നാളീകേര വികസന ബോര്‍ഡ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. 27 വരെ നീണ്ടുനില്‍ക്കും. ഭക്ഷ്യസംസ്കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍, പാലുല്പന്നങ്ങള്, പാനീയങ്ങള്‍, ഫുഡ് റീട്ടെയ്ലിങ്, റഫ്രിജറേഷന്‍ ആന്‍ഡ് കോള്‍ഡ് ചെയിന്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷ്യവസ്തുക്കള്‍, പാക്കേജിംഗ് തുടങ്ങി വിവിധ രംഗങ്ങളിലെ പുതിയ ഉല്പന്നങ്ങള് മൂന്ന് ദിവസത്തെ പ്രദര്‍ശനത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: