ബാഴ്സലോണ: ലയണല്‍ മെസിയും ലൂയിസ് സുവരാസും രണ്ട് ഗോള്‍ വീതം നേടിയ മത്സരത്തില്‍ റയല്‍ ബെറ്റിസിനെ
മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ ലാലിഗയില്‍ കുതിപ്പു തുടരുകയാണ്. ഇരുപത് മത്സരങ്ങളില്‍ 54 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ പതിനൊന്ന് പോയിന്റ് മുന്നിലാണ് ബാഴ്സ.
റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണയെ ഒന്നിനെതിരെ ഏഴു േഗാളുകള്ക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് പോയിന്റു നിലയില്‍ വീണ്ടും നാലാം സ്ഥാനം വീണ്ടെടുത്തു.
റയല്‍ ബെറ്റിസിനെതിരെ മികച്ച കളിയാണ് ബാഴ്സ പുറത്തെടുത്തത്.ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു.രണ്ടാം പകുതിയില്‍ ബാഴ്സ സ്കോറിങ്ങ് തുടങ്ങി. റാകിടിക്കാണ് ആദ്യ റയല്‍ ബെറ്റിസിന്റെ വല ചലിപ്പിച്ചത്. അഞ്ചു മിനിറ്റില്‍ മെസി രണ്ട് ഗോള്‍ നേടിയതോടെ ബാഴ്സ് 3- 0 ന് മുന്നിലായി.
മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റുള്ളപ്പോഴാണ് സുവാരസ് തന്റെ ആദ്യ ഗോള്‍ നേടിയത്. ഒമ്പതു മിനിറ്റുകള്‍ക്കുശേഷം രണ്ടാം ഗോളും കുറിച്ച് സുവാരസ് ബാഴ്സക്ക് വിജയം സമ്മാനിച്ചു. യൂറോപ്പിലെ അഞ്ച് ഉയര്‍ന്ന ലീഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമാണ് ബാഴ്സ.
കഴിഞ്ഞ ദിവസം നാലാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ റയല്‍ മാഡ്രിഡ് നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ ഏഴുഗോളുകള്‍ക്ക് ഡിപോര്‍ട്ടിവോ ലാ കൊരുണയെ തകര്‍ത്ത് പോയിന്റു നിലയില്‍ വീണ്ടും നാലാം സ്ഥാനത്തെത്തി. സ്റ്റാര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോളാണ് റയല്‍ മാഡ്രിഡിന് അനായാസ വിജയമൊരുക്കിയത്.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡിന് 19 മത്സരങ്ങളില്‍ 35 പോയിന്റായി. ഇരുപത് മത്സരങ്ങളില്‍ 43 പോയിന്റു നേടിയ അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. വലന്‍സിയ 40 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: