കൃഷിചെയ്യാന്‍ വേണ്ടി ആഗ്രഹിക്കുന്നവര്‍ക്കായി ഫേയ്സ് ബുക്കില്‍ രൂപം നല്കിയ കൂട്ടായ്മയാണ് കൃഷിത്തോട്ടം. വിഷരഹിത പച്ചക്കറിക്കായി ഫേയ്സ് ബുക്ക് കൂട്ടായ്മ എന്ന ആശയത്തില്‍ നിന്നും 2015ല്‍ ആണ് ഈ കൂട്ടായ്മ പിറവിയെടുക്കുന്നത്. കേവലം വിരലില്‍ എണ്ണാവുന്ന അംഗങ്ങളെ മാത്രം ചേര്‍ത്ത് രൂപീകരിച്ച കൃഷിത്തോട്ടം ഗ്രൂപ്പ് ഇന്ന് 52,982 അംഗങ്ങളുമായി യാത്ര തുടരുകയാണ്. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും വീടുകളില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യിക്കാനും സാധിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശികളായ ഗ്രൂപ്പ് അംഗങ്ങള്‍ ഫ്ളാറ്റുകളിലും ടെറസുകളിലും പച്ചക്കറിക്കൃഷി ചെയ്താണ് ഇതില്‍ പങ്കാളികളായിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സൗജന്യമായിട്ടാണ് പച്ചക്കറി വിത്തുകള്‍ നല്‍കുന്നത്. കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതിനം പച്ചക്കറി വിത്താണ് വേണ്ടതെന്ന് മെസേജ് അയച്ച് നല്കിയാല് അത് അംഗങ്ങളുടെ വീടുകളിലേക്ക് സ്പീഡ് പോസ്റ്റ് വഴി അഡ്മിന് പാനല്‍ അയച്ച് നല്‍കും.
മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിന്ന് ശേഖരിക്കുന്ന അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളാണ് അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നതിന് വേണ്ടി കൂട്ടായ്മ ശേഖരിക്കുന്നത്. സൗജന്യമായി വിത്ത് കൊടുക്കുക മാത്രമല്ല, അത് നടുന്നത് മുതല്‍ കായ പറിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ചിത്രം സഹിതം അംഗങ്ങള്‍ ഓരോരുത്തരും ഗ്രൂപ്പില്‍ പങ്കുവെക്കുകയും വേണം. അല്ലാത്തവരെ ഗ്രൂപ്പില്‍ നിന്നും പു
റത്താക്കും. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ച ശേഷം തൃശൂര്‍ ജില്ലയിലെ നൂറുകണക്കിന് വീടുകളില്ജൈവ പച്ചക്കറി തോട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുണ്ട്. ~ളാറ്റുകളില്‍ താമസിക്കുന്നവര്‍ ടെറസിന്റെ മുകളിലും വരാന്തയിലും കൃഷിചെയ്യുന്നുണ്ട്. വഴുതന, കൂണ്, വെണ്ട, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. മികച്ച അടുളത്തോട്ടം നിര്‍മ്മിച്ചതിന് ഗുരുവായൂര്‍ നഗരസഭയുടെ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത് അഡ്മിന്പാനലംഗമായ റിജോഷിനാണ്. ഗ്രൂപ്പ് അംഗങ്ങളുടെ അടുക്കളത്തോട്ടത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സര്‍വേയും സംഘടിപ്പിക്കാറുണ്ട്.
നിര്‍ദേശങ്ങളുമായി അഡ്മിന് പാനല്‍
പച്ചക്കറി വിത്ത് നടുമ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും നടത്തേണ്ട പരിചരണത്തെക്കുറിച്ച് നിര്‍ദേശം നല്‍കുന്നത് അഡ്മിന് പാനലംഗങ്ങളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഗ്രൂപ്പ് അംഗങ്ങളുമാണ്.
വിളയുടെ ഇടയിളക്കുന്നതും വളപ്രയോഗം നടത്തുന്നതും കീടനിയന്ത്രണത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും കര്‍ഷകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇവരാണ്. പല വീടുകളിലെയും അടുക്കളത്തോട്ടങ്ങളില്‍ നിന്നും വലിയ തോതില്‍ വിളവ് ലഭിക്കുന്നുണ്ട്. വീട്ടിലെ ആവശ്യത്തിന് ശേഷം മിച്ചംവരുന്ന പച്ചക്കറി സമീപത്തെ വീടുകളില്‍ സൗജന്യമായി നല്‍കാറുണ്ട്.
ഗ്രൂപ്പില്‍ നിന്നും ചാരിറ്റിയിലേക്ക്
കൃഷിത്തോട്ടം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിജയം കണ്ടതോടെ കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രിക്കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ചാരിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ അഗതികള്‍ക്കൊരു കൃഷിത്തോട്ട സദ്യയെന്ന പേരില്‍ ഓണത്തിന് സൗജന്യ ഭക്ഷണവിതരണവും കൃഷി ക്ലാസുകളും സൗജന്യ വിത്ത് വിതരണവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: