പെരുമ്പാവൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം രായമംഗലം ഖണ്ഡ് കാര്യാലയം രാഷ്ട്രചേതന ഗൃഹപ്രവേശം നടത്തി. നിരവധി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാക്ഷ്യം വഹിച്ച മുഹൂര്‍ത്തത്തില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു. കാര്യാലയ മന്ദിര സമര്‍പ്പണം ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. സംഘപ്രവര്‍ത്തകരുടെ അഭിലാഷത്തിന്റെ പൂര്‍ത്തീകരണമാണ് നടന്നിരിക്കുന്നതെന്നും സമാജപരിവര്‍ത്തനത്തിന്റെ കേന്ദ്രമായി കാര്യാലയം മാറുമെന്നും പി.ഇ.ബി. മേനോന് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി. ഹരികൃഷ്ണകുമാര്‍, ജില്ലാ സംഘചാലക് ഇ.എന്‍. നാരായണന്, സംഭാഗ് കാര്യവാഹ് സി.കെ. രാധാകൃഷ്ണന്, സമ്പര്‍ക്ക പ്രമുഖ് എ.വി. പ്രസാദ്, കുടുംബ പ്രമുഖന് എം.ബി. സുരേന്ദ്രന്, വിഭാഗ് കാര്യകാരി സദസ്യരായ ആര്.രാജേഷ്, കെ.പി. രമേശ്, രായമംഗലം ഖണ്ഡ് സേവാപ്രമുഖ് ത്രിവിക്രമന്‍, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ് കെ.റാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: