സിനിമ പഠിക്കാന്‍ അഭിരുചിയും അഭിനിവേശവുമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൂനൈ ഫിലിം ആന്റ് ടെലവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എഫ്ടിഐഐ) കൊല്‍ക്കത്തയിലെ സത്യാജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്ആര്‍എഫ്ടിഐ) അവസരമൊരുക്കുന്നു. 2018 വര്‍ഷം ആരംഭിക്കുന്ന റഗുലര്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പ്രവേശനത്തിന് ജനുവരി 25 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. ദേശീയതലത്തില്‍ ഫെബ്രുവരി 18 ന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ് 4000 രൂപയാണ്. പട്ടികജാതി/വര്‍ഗ്ഗ, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പ്പെടുന്നവര്‍ക്ക് 1250 രൂപമതി. ഫിലിം, ടെലിവിഷന്‍ കോഴ്സുകള്‍ക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും നിര്‍ദ്ദേശങ്ങള്‍ക്കും https://applyadmission.net/jet 2018 ല്‍ ബന്ധപ്പെടേണ്ടതാണ്. അഡ്മിറ്റ് കാര്‍ഡ് ഫെബ്രുവരി 8 ന് ലഭ്യമാകും.
പൂനൈ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം, ടെലിവിഷന്‍ വിഭാഗങ്ങളിലായി ലഭ്യമായ കോഴ്സുകളും സ്പെഷ്യലൈസേഷനുകളും ഇവയാണ്. ഫിലിം കോഴ്സുകള്‍: പിജി ഡിപ്ലോമ ഇന്‍-ഡയറക്ഷന്‍ ആന്റ് സ്ക്രീന്‍ പ്ലേ റൈറ്റിങ്, സൗണ്ട് റിക്കോര്‍ഡിങ് ആന്റ് സൗണ്ട്ഡിസൈന്‍, എഡിറ്റിങ്, സിനിമാട്ടോഗ്രാഫി, ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍, ആക്ടിങ്. ഓരോ സ്പെഷ്യലൈസേഷനിലും 10സീറ്റുകള്‍ വീതം. ആക്ടിങ് കോഴ്സ് രണ്ടുവര്‍ഷം. മറ്റെല്ലാം കോഴ്സുകളും മൂന്ന് വര്‍ഷം വീതമാണ് പഠനകാലയളവ്. പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫീച്ചര്‍ ഫിലിം സ്ക്രീന്‍ പ്ലേറൈറ്റിങ്. 12 സീറ്റുകള്‍. ഒരു വര്‍ഷമാണ് പഠന കാലാവധി.
ടെലിവിഷന്‍ കോഴ്സുകള്‍-പിജി സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡയറക്ഷന്‍, ഇലക്ട്രോണിക് സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എന്‍ജിനീയറിങ്. പഠനകാലാവധി ഒരു വര്‍ഷം വീതം.ഓരോ സ്പെഷ്യലൈസേഷനിലും 10 സീറ്റുകള്‍ വീതമാണുള്ളത്.
കൊല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലിം വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്സില്‍ ഇനി പറയുന്ന സ്പെഷ്യലൈസേഷനുകളിലാണ് പഠനാവസരം. ഡയറക്ഷന്‍ ആന്റ് സ്ക്രീന്‍ പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റിക്കോര്‍ഡിങ് ആന്റ് സൗണ്ട് ഡിസൈന്‍, പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്റ് ടെലിവിഷന്‍, അനിമേഷന്‍ സിനിമ. ഓരോ സ്പെഷ്യലൈസേഷനിലും 12 സീറ്റുകള്‍ വീതമുണ്ട്. ഇതില്‍ രണ്ട് സീറ്റുകള്‍ വീതം വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.
ടെലിവിഷന്‍ വിഭാഗത്തില്‍ ഡിപ്ലോമ കോഴ്സില്‍ ലഭ്യമായ സ്പെഷ്യലൈസേഷനുകള്‍-പ്രൊഡ്യൂസിങ് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ മാനേജ്മെന്റ്, റൈറ്റിങ് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ. ഓരോ സ്പെഷ്യലൈസേഷനിലും 5 സീറ്റുകള്‍ വീതം. പഠനകാലാവധി രണ്ട് വര്‍ഷം വീതമാണ്.
ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി. എന്നാല്‍ സൗണ്ട് റെക്കോര്‍ഡിങ് ആന്റ് സൗണ്ട് ഡിസൈന്‍, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എഞ്ചിനീയറിങ്, സൗണ്ട് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ കോഴ്സുകള്‍ക്ക് പ്ലസ്ടു തലത്തില്‍ ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ആര്‍ട്ട് ഡയറക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്സില്‍ പ്രവേശനത്തിന് അപ്ലൈഡ് ആര്‍ട്സ്, ആര്‍ക്കിടെക്ചര്‍, പെയിന്റിങ്, സ്കള്‍പ്ച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ അല്ലെങ്കില്‍ ഫൈന്‍ ആര്‍ട്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബാച്ചിലേഴ്സ് ഡിഗ്രി/ തത്തുല്യ ഡിപ്ലോമ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
ഈ രണ്ട് സ്ഥാപനങ്ങളിലേക്കുമുള്ള ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ് ഫെബ്രുവരി 18 ഞായറാഴ്ച തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പാറ്റ്ന, റാഞ്ചി, ലക്നൗ, ഗുവഹാട്ടി, ഭോപ്പാല്‍, ഭുവനേശ്വര്‍, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടക്കും. ടെസ്റ്റില്‍ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടാവും. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. ‘എ’ വിഭാഗത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയില്‍ 50 മാര്‍ക്കിന്റെ ജനറല്‍ അഭിരുചി പരീക്ഷയും ‘ബി’ വിഭാഗത്തില്‍ ഡിസ്ക്രിപ്റ്റീവ് മാതൃകയില്‍ സിനിമാറ്റിക്, ഓഡിയോ വിഷ്വല്‍ മുതലായ പ്രത്യേക മേഖലകളിലെ അഭിരുചി പരീക്ഷയുമാണ്.
ജനറല്‍ അഭിരുചി പരീക്ഷയില്‍ പൊതുവിജ്ഞാനം, ജനറല്‍ മെന്റല്‍ എബിലിറ്റി (മാത്തമാറ്റിക്കല്‍/റീസണിങ്), ചരിത്രം, സാംസ്കാരികം, സിനിമ, ടെലിവിഷന്‍, മ്യൂസിക്, ആര്‍ക്കിടെക്ചര്‍ മുതലായ മേഖലകളില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. ആകെ 100 മാര്‍ക്കിനാണ് പരീക്ഷ.
ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 50%, ഒബിസി നോണ്‍ ക്രിമിലെയര്‍ 45%, പട്ടികജാതി/വര്‍ഗ്ഗക്കാര്‍-40% എന്നിങ്ങനെ കട്ട് ഓഫ് മാര്‍ക്ക് നേടണം. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഓറിയന്റേഷന്‍, ഇന്റര്‍വ്യൂ, വൈദ്യ പരിശോധന നടത്തി അഡ്മിഷനായി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://applyadmission.net/jet2018, wwwftiindia.com, http://srfti.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.
വൈശാഖ് ജി. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: