തിരുവനന്തപുരം: ഇന്ത്യ, ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് കുമ്മനം രാജശേഖരന്.
ഇന്ത്യയോടാണോ ചൈനയോടാണോ കൂറ് എന്ന് സിപിഎം വ്യക്തമാക്കണം ദേശവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. മാതൃരാജ്യത്തെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണം. ചൈന ഭക്തന്മാര്ക്ക് അതാണ് നല്ലത്. ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കുന്ന സമയത്ത് സി.പി.എം നേതാവ് ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു എന്നത് ഗൗരവമുള്ള കാര്യമാണ്.
പാകിസ്ഥാനേക്കാള്‍ രാജ്യം ഭീഷണി നേരിടുന്നത് ചൈനയില്‍ നിന്നാണെന്നും കുമ്മനം പറഞ്ഞു. കരസേന മേധാവി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദപ്പെട്ട പ്രസ്താനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രു രാജ്യത്തിന് വേണ്ടി സംസാരിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്താനം രാജ്യത്തിന് ഭീഷണിയാണെന്ന ബി.ജെ.പി നിലപാട് ശരിവയ്ക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്ന് കുമ്മനം പറഞ്ഞു. അകത്ത് നിന്ന് രാജ്യത്തെ ശിലിലമാക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യമാര്‍ഗം സ്വീകരിച്ചത് പോലും അതിനായിരുന്നെന്നും കമ്മനം ആരോപിച്ചു. ചോറിങ്ങും കൂറങ്ങും എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറ്റിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാന്‍
https://www.facebook.com/kummanam.rajasekharan/videos/1385999654843151/
പ്രതികരിക്കാൻ ഇവിടെ എഴുതുക: