വെല്ലിങ്ടണ്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരായ ആദ്യമല്‍സരത്തില്‍ ഇന്ത്യക്ക് 100 റണ്‍സ് ജയം. ഇന്ത്യയുടെ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ 228 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വിഴ്ത്തിയ ശിവം മാവമിയുടെയും കമലേഷ് നഗറാകോട്ടയുടെയും തകര്‍പ്പന്‍ ബോളിങാണ് ആസ്ട്രേലിയയെ തകര്‍ത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഒാവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍328 റണ്‍സെടുത്തിരുന്നു. ഒന്നാം വിക്കറ്റില്‍ പൃഥി ഷായും മന്േജാത് കാലറയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് തകര്‍പ്പന്‍ സ്കോര്‍ സമ്മാനിച്ചത്. 180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ അടിച്ച് കൂട്ടിയത്. ഇതില്‍ പൃഥി ഷാ (94) മന്‍ജോത് കാലറ (86) റണ്‍സെടുത്ത് പുറത്തായി. ഇരുവരും പുറത്തായതിന് ശേഷം ക്രീസിലെത്തിയ സുബ്മാന്‍ ഗില്‍(63) ഇന്ത്യന്‍ സ്കോറിങ്ങിന് വേഗം കൂട്ടി.
എന്നാല്‍, അവസാന ഒാവറുകളില്‍ തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യന്‍ സ്കോറിങ്ങിെന്റ വേഗം കുറച്ചു. ആസ്ട്രേലിയക്കായി ജാക്ക് എഡ്വാഡ്സ് നാല് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: