കായംകുളം: ചൈനയോട് കൂറുപ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്ത്യ ,അമേരിക്ക, ഇസ്രയേല്‍ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി പരിതപിച്ചു.
സിപിഎം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ചൈനയെ ഇത്തരത്തില്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ പ്രതിരോധിക്കുന്നതില്‍ തെറ്റില്ലെന്നും കോടിയേരി ന്യായീകരിച്ചു.
ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സുമായി യാതൊരുവിധ രാഷ്ട്രീയ സഖ്യത്തിനും സിപിഎം ഇല്ല. എന്നാല്‍ മത നിരപേക്ഷതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസുമായി സഖ്യം തുടരും.
സിപിഎം സ്വതന്ത്രമായി ശക്തി പ്രാപിക്കണം. പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള ആലപ്പുഴയില്‍ 50 ശതമാനം പോലും പാര്‍ട്ടി വളര്‍ന്നിട്ടില്ല. രാജ്യത്തെ സാമ്രാജ്യത്വ പക്ഷത്തേക്ക് കൊണ്ടുപോകുകയാണ്. അതിനായി രാജ്യത്തെ ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുന്നു. ഇതിന്റെ ഭാഗമാണ് ബീഫും ലൗജിഹാദുമെന്ന് കോടിയേരി പറഞ്ഞു. ജി. സുധാകരന് പതാക ഉയര്‍ത്തി. വി.എസ്. അച്യുതാനന്ദന് ദീപശിഖ തെളിയിച്ചു.
സെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും നാളെയും നടക്കും. നാളെ പൊതുസമ്മേളനം പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: