ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് സമവായ ചര്‍ച്ചകള്‍ നടന്നേക്കും. ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം. പ്രശ്നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
അതിനിടെ ബാര്‍ അസോസിയേഷനും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അസാധാരണ നടപടികള്‍ക്ക് കോടതി വേദിയായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാരാണ് കോടതി ബഹിഷ്കരിച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന് ജോസഫ് എന്നിവരാണ് സുപ്രീം കോടതി ഭരണസംവിധാനത്തിനെതിരെ തുറന്നടിച്ചത്.
നേരത്തെ, ജസ്റ്റീസ് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: