കല്‍പ്പറ്റ: കോടതി അയോഗ്യയാക്കിയ പ്രൊഫസര്‍ വെറ്ററിനറി സര്‍വകലാശാലയില്‍ അധ്യാപികയായി തുടരുന്നു. ദീപ്തി ലീലാമണിയെയാണ് ഹൈക്കോടതി അയോഗ്യയാക്കിയിരുന്നത്. ഹിന്ദുവായിരുന്ന അവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയ ശേഷം ഈഴവ സമുദായത്തിന് സംവരണം ചെയ്ത ഒഴിവിലാണ് നിയമനം നേടിയത്. ഇത് ചോദ്യം ചെയ്ത് ഡോ. അമ്മു രാമകൃഷ്ണന് ഹൈക്കോടതിയെ സമീപിച്ചു. ദീപ്തി ക്രിസ്തുമതത്തില്‍ ചേര്‍ന്നതിനാല്‍ ഈഴവ സംവരണത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി വിധിച്ചു. അവരെ മാറ്റി അമ്മുവിനെ നിയമിക്കാനും കോടതി 2017 ഏപ്രില്‍ ഏഴിന് ഉത്തരവിട്ടു.
പക്ഷെ മാസങ്ങളോളം സര്‍വ്വകലാശാല അവരെ ജോലിയില്‍ തുടരാന്‍ അനുവദിച്ചു. പിന്നീട് അമ്മുവിനെ നിയമിച്ചെങ്കിലും കൊടിയ പീഡനത്തെത്തുടര്‍ന്ന് അമ്മു രാജിവെച്ചു. ദീപ്തിക്ക് സര്‍വ്വകലാശാലയില്‍ തുടരാമെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. റാങ്ക് ലിസ്റ്റില്‍ ഈഴവ സമുദായക്കാര്‍ ഇനിയും ഉള്ളപ്പോഴാണ് വൈസ്ചാന്‍സലറുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: