കോട്ടയം: കേരള റോഡ് സേഫ്ടി അതോറിറ്റിക്ക് തോമസ് ചാണ്ടി ഇപ്പോഴും ഗതാഗതമന്ത്രി. അതോറിറ്റിയുടെ വെബ് സൈറ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും മധ്യത്തിലായി ഗതാഗതമന്ത്രി എന്ന അടിക്കുറിപ്പില്‍ തോമസ് ചാണ്ടിയുടെ ചിത്രം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും ജനങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തി ദൈനംദിനം അപ്ലോഡ് ചെയ്യുന്ന വെബ് സൈറ്റിലാണ് മാസങ്ങള്‍ക്ക് മുമ്പ് രാജിവെച്ച ആള് മന്ത്രിയായി തുടരുന്നത്.
തോമസ് ചാണ്ടി രാജിവച്ചത് 2017 നവംബര്‍ 15നാണ്. രണ്ട് മാസം തികയാന്‍ ഇനി രണ്ട് ദിവസം. അതോറിറ്റിയുടെ വെബ് സൈറ്റ് നിരീക്ഷിച്ചാല്‍ തോമസ് ചാണ്ടി തന്നെയാണ് ഇപ്പോഴും ഗതാഗതമന്ത്രി. രാജി ഗവര്‍ണ്ണര്‍ അംഗീകരിച്ചാല്‍ ആ നിമിഷം ഔദ്യോഗിക സൈറ്റുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യണമെന്നാണ് ചട്ടം.
രാജിവച്ചതിന്റെ പിറ്റെന്ന് തന്നെ തോമസ് ചാണ്ടി തന്റെ വീടിന് മുന്നിലെ ബോര്‍ഡ് നീക്കം ചെയ്ത് എംഎല്‍എ എന്നാക്കുകയുണ്ടായി. ചാണ്ടി പ്രകടിപ്പിച്ച ഔചിത്യം പോലും അതോറിറ്റിക്ക് ഇല്ലാതെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: