കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കേസിലെ ഒന്നാം പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. എറണാകുളം സബ് ജയിലില്‍ വിഷം കഴിച്ചാണ് പ്രതി ആത്മഹത്യാശ്രമം നടത്തിയത്.ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസിലെ വിധി എറണാകുളം പോക്സോ കോടതി അല്പസമയത്തിനകം പ്രഖ്യാപിക്കാനിരിക്കെയാണ് രഞ്ജിത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുഖ്യപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തില്‍ കേസില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.കേസില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ മൂന്ന് പേര് കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: