കറാച്ചി: പാക്കിസ്ഥാനിലെ മിതിയില്‍ കുടിയേറിപ്പാര്‍ത്ത ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്ക് തിരികെപോരാന്‍ ഒരുങ്ങുന്നു. കൊടും പീഡനങ്ങളും നിര്‍ബന്ധിത മതംമാറ്റങ്ങളും കൊലപാതകങ്ങളുമാണ് കാരണം.
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ തിങ്ങി താമസിക്കുന്ന പ്രവിശ്യയാണ് മിതി. കഴിഞ്ഞ ദിവസം രണ്ട് ഹിന്ദു യുവാക്കള്‍ കൂടി വെടിയേറ്റു മരിച്ചതോടെ ഇന്ത്യയിലേക്ക് തിരികെ പോരാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. പാക്കിസ്ഥാനിലെ മിതി പ്രവിശ്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
70 വര്‍ഷം മുമ്പ് കച്ചവടത്തിനായി കുടിയേറിപ്പാര്‍ത്തവരാണ് ജാമന്ദാസിന്റെ പൂര്‍വികര്‍. ജാമന്‍ ദാസിന്റെ കൊച്ചുമക്കളായ ദിലീപ് കുമാര്‍, ചന്ദ്രകുമാര്‍ എന്നിവരെ കഴിഞ്ഞയിടെ പട്ടാപ്പകല്‍ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.
ഇതോടെ മറ്റു ഹിന്ദുക്കളെ പോലെ ദാസും ഇന്ത്യയിലേക്ക് തിരികെപ്പോരാന്‍ തയ്യാറെടുക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചില്‍ നിന്നും രാജസ്ഥാന് ബാര്‍മര്‍ ജില്ലയിലെ ഖോരക്ക്പൂരിലേക്ക് സര്‍വീസ് നടത്തുന്ന താര് എക്സ്പ്രസ് വഴി നാട്ടിലേക്കെത്തും.
മിതിയിലെ ആസ്ഥാനമായ താര്പര്കര് ജില്ലയില്‍ ഭീഷണിപ്പെടുത്തി മതംമാറ്റുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ജില്ലയാണ് തര്‍പര്‍കര്‍. തര്പര്കറിന്റെ ആസ്ഥാനമാണ് മിതി. മുംബൈ ആക്രമണത്തിന്റെ ബുദ്ധിസിരാകേന്ദ്രമായ ജമാത്ത്- ഉദ്-ധവ തവലന്‍ ഹാഫിസ് സായിദാണ് ഇതിനു പിന്നിലെന്ന് പരസ്യമായ രഹസ്യമാണെന്നും ഹിന്ദുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ദുര്‍ബല വിഭാഗങ്ങളെ കണ്ടുപിടിച്ചാണ് കൂടുതലും ഭീഷണിപ്പെടുത്തുക, കൂടുതലായി മെഗ്വാല്സ് വിഭാഗങ്ങളില്‍ നിന്നും. കൊച്ചുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാക്കളുമായി കല്ല്യാണം കഴിപ്പിക്കുക ഇവിടെ നിത്യസംഭവമാണ്.
80 ശതമാനം ഉണ്ടായിരുന്ന ഹിന്ദു വിഭാഗം നിലവില്‍ 60ശതമാനമായി ചുരുങ്ങി. ഇവിടെ കച്ചവടം കൈയാളുന്നത് ഹിന്ദുക്കളാണ്. അതുകൊണ്ടുതന്നെ ഹാഫിസ് സയീദിനെ പോലുള്ളവര്‍ നോട്ടമിടുന്നത് തങ്ങളെയാണെന്നും ഇവര്‍ പറയുന്നു.
ഇന്ത്യ ഗൗരവമായി ഇടപെട്ടില്ലെങ്കില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മിതി പ്രവിശ്യ അധികം വൈകാതെ മുസ്ലീം പട്ടണമാകുമെന്ന് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: