മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പതിനേഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി റോഡരികില്‍ ഉപേക്ഷിച്ചു. ഷാമില ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
സ്കൂള്‍വിട്ടശേഷം പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്കു പോകുമ്പോഴാണ് രണ്ടു യുവാക്കള്‍ പിന്തുടര്ന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. രാത്രിയായിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് റോഡരികില്‍ അവശനിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: