ന്യൂദല്‍ഹി: പ്രണത്തിന്റെ മുഖംമൂടിയിലൊളിപ്പിച്ച ലൗ ജിഹാദിന്റെ ഭീകരത തുറന്നുകാട്ടുന്ന പുസ്തകം പ്രകാശനം ചെയ്തു. ഭോപ്പാല്‍ സ്വാമി വിവേകാനന്ദ ഗവ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വന്ദന ഗാന്ധി രചിച്ച ‘ഏക് മുഖൗത ഐസാ ഭി’ (ഒരു മുഖംമൂടി പോലെ) ദല്‍ഹിയില്‍ ലോക പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്.
പ്രജ്ഞാപ്രവാഹ് അഖിലേന്ത്യാ സംയോജക് ജെ.നന്ദകുമാര്‍, ഓര്‍ഗനൈസര്‍ വാരിക ചീഫ് എഡിറ്റര്‍ പ്രഫുല്‍ ഖേത്കര്‍ എന്നിവരുടെ സാനിധ്യത്തിലാണ് പുസ്തകം പുറത്തിറക്കിയത്. മുസ്ലിം പ്രണയ മതംമാറ്റ ഭീകരത പ്രമേയമാക്കിയ പതിനഞ്ച് സംഭവങ്ങളുടെ സമാഹാരമാണ് ‘ഏക് മുഖൗത ഐസാ ഭി’. യഥാര്‍ത്ഥ സംഭവങ്ങളെ കഥാരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അര്‍ച്ചനാ പ്രകാശനാണ് ഹിന്ദിയിലുള്ള പുസ്തകത്തിന്റെ പ്രസാധകര്.
മാധ്യമങ്ങള്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജെ. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചിലയാളുകള്‍ തീരുമാനിക്കുന്ന സാഹചര്യമാണ്. എകെജിയുടെ ഒളിവ് ജീവിതത്തെക്കുറിച്ച് പറഞ്ഞതിന് കേരളത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പോലീസിന്റെ സാനിധ്യത്തില്‍ ആക്രമിക്കുന്നു. ഇത് അസഹിഷ്ണുതയാണെന്ന് ചര്‍ച്ച ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. സവര്‍ക്കറെയും ഹിന്ദു ദേവീ ദേവന്മാരെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിക്കുന്നവര്‍ എകെജിയെ വിമര്‍ശിക്കരുതെന്ന് ആവശ്യപ്പെടുന്നത് വിചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരകളായ നിരവധി പെണ്‍കുട്ടികളുടെ ദുരിത ജീവിതം അറിയാനിടയായതാണ് കഥാരചനക്ക് പിന്നിലെന്ന് ഡോ. വന്ദന ഗാന്ധി ‘ജന്മഭൂമി’യോട് പറഞ്ഞു. പ്രണയത്തിന്റെ മറവിലുള്ള ഭീകര പ്രവര്‍ത്തനമാണ് ലൗ ജിഹാദ്. ബോധവത്കരണവും പ്രതിരോധവും ആവശ്യമാണ്. പലതരത്തിലുള്ള മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് ജിഹാദികള്‍ ഇരകളെ വീഴ്ത്തുന്നത്. വ്യത്യസ്ത അനുഭവങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്. ആസൂത്രിതമായി വളരെയേറെ പണം ചെലവഴിച്ചാണ് ജിഹാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവുമധികം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്ന കേരളത്തിലെ പ്രണയ തീവ്രവാദ ഭീകരതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ പുസ്തകം തയ്യാറാക്കണം. അഖിലയുടെ മതംമാറ്റം സുപ്രീം കോടതിയിലെത്തിയത് ദേശീയതലത്തില്‍ കേരളത്തിലെ ലൗ ജിഹാദ് ചര്‍ച്ചാ വിഷയമാക്കിയെന്നും അവര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: