കൂറ്റനാട്(പാലക്കാട്): കപ്പൂര്‍ കഞ്ഞിരത്താണിയില് വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെ സംഘര്‍ഷവും കല്ലേറും. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും എറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലേറ് രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പോലീസുകാരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. എകെജിയെ അവഹേളിച്ചെന്നാരോപിച്ച് ബല്‍റാമിനെ തടയാന്‍ സിപിഎം പ്രവര്‍ത്തകരും ബല്‍റാമിനു പിന്തുണയുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അണിനിരന്നു. എംഎല്‍എ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി വീശി. കല്ലേറ് തുടങ്ങിയതോടെ പോലീസ് ലാത്തിവീശി.
നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ചാനല്‍ പ്രവര്‍ത്തകര്‍ക്കും പ്രതിഷേധക്കാര്‍ക്കും കല്ലേറ് കിട്ടി. പട്ടാമ്പി എസ്.ഐ രാജീവ്, തൃത്താല എസ്.ഐ കെ,കൃഷ്ണന്, ഏഷ്യാനെറ്റ് ക്യാമറമാന് അരവിന്ദ്, കപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചിന്നമ്മു എന്നിവര്‍ക്ക് പരിക്കേറ്റു. ചിതറിയോടിയ പലര്‍ക്കും പരിക്കേറ്റു. ഇതിനിടയില്‍ എംഎല്‍എ കടയിലെത്തി പരിപാടിയില്‍ പങ്കെടുത്തായി അറിയിച്ചു. എംഎല്‍എയുടെ കാറിന്റെ ചില്ലും എറിഞ്ഞ് പൊട്ടിച്ചു. പോലീസ് വാഹനത്തിന്റെ മുകളില്‍ കയറിയ പ്രതിഷേധക്കാര്‍ എംഎല്‍എയ്ക്ക് നേരെ ചീമുട്ടയെറിഞ്ഞു.
പെരിങ്ങോടും കൂറ്റനാടും നിശ്ചയിച്ച പരിപാടികള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചു. മൂന്നാമത്തെ പരിപാടിയായിരുന്നു കാഞ്ഞിരത്താണിത്താണിയിലേത്. സംഘര്‍ഷമുണ്ടാകുമെന്നതിനാല്‍ പരിപാടികളില്‍ നിന്ന് വിട്ട് നില്ക്കാന് എംഎല്‍എയോടെ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുക്കാതെയാണ് സ്വകാര്യ വ്യക്തിയുടെ കട ഉദ്ഘാടനത്തിന് ബല്‍റാം എത്തിയത്.
ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ സ്ഥലത്തെത്തി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റവരെ എടപ്പാള്‍,ചങ്ങരംകുളം,പട്ടാമ്പി ,കൂറ്റനാട് തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ആക്രമണത്തില്‍ പേടിച്ചു മാപ്പു പറയില്ലെന്ന് ബല്‍റാം പറഞ്ഞു. ഗോപാലസേനയെ ഭയിക്കില്ലെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: