കൊച്ചി : കേരളത്തില്‍ വില്‍ക്കാനുള്ള സൂപ്പര്‍ ഡീലക്സ് മണ്‍ഡേ സെറ്റ് ലോട്ടറികള്‍ക്ക് അംഗീകരം നല്‍കിയിട്ടുണ്ടെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഇവ വിപണിയിലെത്തിക്കുന്നതെന്നും മിസോറാം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേരളത്തില്‍ ലോട്ടറി വില്‍ക്കാനുള്ള അധികാരം നിയന്ത്രിക്കുന്ന ജിഎസ്ടിയിലെ ചട്ടങ്ങള്‍ക്കെതിരെ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി മിസോറം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
കേരളത്തില്‍ ലോട്ടറി വിതരണത്തിന്റെ ചുമതല ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിനാണ് . ലോട്ടറി റെഗുലേഷന് ആക്ട്, മിസോറം ലോട്ടറി നിയന്ത്രണ റൂള്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ തുടങ്ങിയവ പാലിച്ചാണ് കേരളത്തില്‍ ലോട്ടറി വിപണനത്തിനെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: