ജമ്മു: സ്വതന്ത്ര രാജ്യപദവിയും ഇന്ത്യയില്‍നിന്നു വിട്ടു പോകാനുള്ള സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ആക്രമണം നടത്തുന്നവരുടെ ജമ്മു കശ്മീരിലെ സ്ഥിതി ഇങ്ങനെ: മൂന്നുവര്‍ഷത്തില്‍ സംസ്ഥാനത്ത് മരിച്ചത് 5,900 നവജാത ശിശുക്കള്‍. സംസ്ഥാന ആരോഗ്യമന്ത്രി ബാലി ഭഗത്ത് നിമസഭാ കൗണ്‍സിലിനെ രേഖാമൂലം അറിയിച്ചതാണ് ഞെട്ടിക്കുന്ന വിവരം.
2016-17 കാലത്താണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ മരിച്ചത്, 2288. മുന്‍ വര്‍ഷങ്ങളിലെ കണക്ക്, 2015-16 ല്‍ 2,034; 2017-18 ല്‍ നവംബര്‍വരെ 1,578. മൂന്നുവര്‍ഷത്തില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ 5,11,662 പ്രസവം നടന്നു. എന്നാല്‍ നവജാത ശിശുമരണ നിരക്ക് കുറഞ്ഞു. പത്തുവര്‍ഷം മുമ്പ്, 2007 ല്‍, 51 ശതമാനമായിരുന്നത് 2016 ല്‍ 24 ആയി. ദേശീയ ശരാശരി 34 ശതമാനമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും നവജാത ശിശു പരിചരണ യൂണിറ്റുകള്‍ അനുവദിച്ചെങ്കിലും 20 എണ്ണമേ പ്രവര്ത്തനത്തിലുള്ളുവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: