തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തിനു ഹെലിക്കോപ്ടറില്‍ പോയതിന് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ആദ്യം വാടക നല്കി. വിവരം പുറത്തുവന്ന് നാണം കെട്ടപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് നിര്‍ദ്ദേശം നല്‍കിയത്. ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തെ ക്വാണാനാണ് ഹെലിക്കോപ്ടറില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആദ്യ വിശദീകരണം.
എന്നാല്‍ തിരികെ പാര്‍ട്ടി സമ്മേളനത്തിനു പോയതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് അറിയില്ലെന്നായിരുന്നു അടുത്ത വിശദീകരണം. ദുരന്ത നിവാരണവകുപ്പ് കൈകാര്യം ചെയ്യുന്നത് റവന്യൂവകുപ്പാണ്. ഹെലിക്കോപ്ടര്‍ വാടക വിവാദം ചോര്‍ന്നത് റവന്യുവില്‍ നിന്നാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു. മാധ്യമങ്ങളില്‍ വന്നപ്പോഴാണ് വിവരമറിഞ്ഞതെന്ന് റവന്യു വകുപ്പും പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: