കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗത്തിന്റെ പത്രാധിപര്‍. മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് കേരള സമൂഹത്തിന് അപമാനമോ അഭിമാനമോയെന്ന് വിലയിരുത്തണമെന്ന് സിപിഐ സംസ്ഥാന സമിതിയംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ്.
സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മാധ്യമ സെമിനാറിലാണ് പരാമര്‍ശം. ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് മുഖ്യമന്ത്രി പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്. ഈ പ്രവണത കേരളത്തിലെ അധികാരികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെയാണ് ഇവര്‍ പ്രതികരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
ഇത്തരം മാധ്യമങ്ങളില്‍ പ്രതികരിച്ചാല്‍ ചോദ്യങ്ങളെ ഒഴിവാക്കാം. പത്രക്കാരോട് കടക്കൂ പുറത്ത് എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല, കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ പറഞ്ഞിട്ടില്ല- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: