ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇത് ആദ്യമായി 1,75,025 ഹജ്ജ് തീര്ത്ഥാടകരായിരിക്കും 2018 ല്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോവുക. ഇത് റെക്കോര്‍ഡാണ്.
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചതിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താസ് അബാസ് നഖ്വി സൗദി ഗവണ്മെന്റിനെയും സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനെയും നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 35,000 കണ്ട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: