മെല്‍ബണ്‍: മുന്‍ നായകന് റിക്കി പോണ്ടിംഗിനെ ഓസ്ട്രേലിയന്‍ ടീമിന്റെ സഹപരിശീലകനായി ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ചു. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരന്പരയ്ക്കായാണ് പോണ്ടിംഗിനെ നിയമിച്ചിരിക്കുന്നത്.
ഫെബ്രുവരി മൂന്നിന് സിഡ്നിയില്‍ ന്യൂസിലന്ഡിനെതിരേയാണ് ഓസീസിന്റെ ആദ്യ മത്സരം. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന പരന്പരയുടെ ഫൈനല്‍ ഫെബ്രുവരി 21ന് ഓക്ലന്ഡിലാണ്.
ഓസീസ് മുഖ്യപരിശീലകന്‍ ഡാരന്‍ ലേമാന്റെ പ്രവര്‍ത്തനങ്ങളെ സ്ലാഹിച്ച പോണ്ടിംഗ് അദ്ദേഹത്തോടൊപ്പമുള്ള പ്രവര്‍ത്തനം ആസ്വദിക്കാന്‍ കഴിയുമെന്നും പറഞ്ഞു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. തങ്ങള്‍ ഒരുമിച്ച് ക്രിക്കറ്റ് ആസ്വദിച്ചവരാണ്. ലേമാനെ സഹായിക്കുക എന്ന ചുമതല മാത്രമേ തനിക്കുള്ളൂ എന്നും തങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്നും പോണ്ടിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: