ന്യൂദല്‍ഹി: ലോകചാമ്പ്യന്‍ഷിപ്പില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ സക്ഷം യാദവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സാക്ഷാമിനെ കൂടാതെ മറ്റു നാലുപേര്‍ കൂടി അപകടത്തില്‍ മരിച്ചു.പരിക്കേറ്റ രോഹിത് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ വര്‍ഷം മോസ്കോയില്‍ നടന്ന പവര്‍ലിഫ്റ്റിങ് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് സക്ഷം യാദവ്. 2016 ജൂനിയര്‍ വിഭാഗം ഭാരോദ്വഹനത്തിലും സക്ഷം സ്വര്‍ണം നേടിയിരുന്നു. പരിക്കേറ്റ സക്ഷം ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. തികാംചന്ദ്, സൗരാബ്, യോഗേഷ്, ഹരീഷ് റോയ് മരിച്ച മറ്റുള്ളവര്‍. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. കാര്‍ അമിത വേഗതയിലായിരുന്നു.
ഇന്നലെ വെളുപ്പിന് നാലോടെ ദല്‍ഹിയില്‍ നിന്നും പാനിപ്പട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. ദല്‍ഹിക്കും ഹരിയാനായക്കും ഇടയിലുള്ള സിന്‍ഗു ബോര്‍ഡറിലെ അലിപൂര്‍ ഗ്രാമത്തില്‍ വച്ചാണ് അപകടം. കാറിനുള്ളില്‍ നിന്നും ഇവരുടെ പവര്‍ ലിഫ്റ്റിങ് കിറ്റും കണ്ടെടുത്തിട്ടുണ്ട്. മരിച്ച നാലുപേരും വിദ്യാര്‍ത്ഥികള്‍ കൂടിയാണ്. അപകടത്തില്‍ പരിക്കേറ്റ രോഹിതിനെ ഷാലിമാര്‍ ബാഗിലെ മാക്സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: