റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വീണ്ടും മാറ്റിവച്ചു. ശനിയാഴ്ചത്തേക്കാണ് വിധി പ്രഖ്യാപിക്കുന്നത് മാറ്റിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവിക്കുന്നത് മാറ്റിവയ്ക്കുന്നത്.
1991-1994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി നടപടി. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.
നേരത്തെ സിബിഐ കോടതി മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെവിട്ടിരുന്നു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസില്‍ 20 പ്രതികളാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: