ബോസ്റ്റണ്‍: ഒരാഴ്ചയായി തുടരുന്ന കനത്ത ഹിമക്കാറ്റില്‍ തുടര്‍ന്ന് യുഎസിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ജനജീവിതം താറുമാറായി. 80,000ല്‍ അധികം വീടുകളില്‍ വൈദ്യുതി മുടങ്ങിയതായാണു റിപ്പോര്‍ട്ട്. കനത്ത മഞ്ഞുഴവീഴ്ചയെ തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ ഒരു ഡസനിലധികം ആളുകള്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബോസ്റ്റണിലെ തെരുവുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമത്തിലാണ്. ന്യുയോര്‍ക്കിലെ രണ്ടു വിമാനത്താവളങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് ട്രൂപ്പിനെ സുരക്ഷയ്ക്കു നിയോഗിച്ചു.
ഹിമക്കാറ്റ് ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ താറുമാറാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഭയക്കുന്നു. നോര്‍ത്ത് കരോളൈനയിലും മെയ്നിലും ഹിമക്കാറ്റ് മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ ഹിമക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ സംഭവിച്ചാല്‍ പ്രദേശത്തെ വൈദ്യുത സംവിധാനങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്ക്കിരയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: