കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ കൊല്‍ക്കത്തയ്ക്ക് സമിനല. ബുധനാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ ്എഫ് സി ഗോവയാണ് കൊല്‍ക്കത്തയെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയത്്.
ആരാധകര്‍ക്ക് മുന്നില്‍ പൊരുതക്കളിച്ച കൊല്‍ക്കത്ത നാലാം മിനിറ്റില്‍ റോബീ കീനിന്റെ ഗോളില്‍ മുന്നിലെത്തി. പക്ഷെ 24-ാം മിനിറ്റില്‍ ഐഎസ്എല്ലിലെ ടോപ്പ് സ്കോററായ ഫെറാന്‍ കോറോമിനസിന്റെ ഗോളില്‍ ഗോവ സമനില കണ്ടെത്തി. ഈ സമനിലയോടെ ഗോവയ്ക്ക് ഏഴു മത്സരങ്ങളില്‍ 13 പോയിന്റായി. അതേസമയം എടികെയ്ക്ക് ഏഴു മത്സരങ്ങളില്‍ ഒമ്പത് പോയിന്റേയുള്ളൂ .
ഗോവന്‍ ടീം എത്തിചേരാന്‍ വൈകിയതിനാലാണ് മത്സരം വൈകി തുടങ്ങിയ്. ഗോവയിലെ ദംബോലി വിമാനത്താവളത്തില്‍ സേനാ വിമാനം അപകടത്തില്‍പ്പെട്ടതിനാല്‍ ഗോവന്‍ ടീമിനെയും വഹിച്ചുകൊണ്ടുള്ള വിമാനം വൈകിയാണ് കൊല്‍ക്കത്തയിലെത്തിയത്. രാത്രി 10.15 നാണ് മത്സരം തുടങ്ങിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: