തൃശൂര്‍: ലൊക്കാന്‍ഡോ വെബ്സൈറ്റ് വഴി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പെണ്‍വാണിഭം സജീവമായിട്ടും നടപടിയെടുക്കാതെ പോലീസ്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ തെളിവ് സഹിതം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടുകയെന്നത് ശ്രമകരമെന്നാണ് ഇതേക്കുറിച്ച് പോലീസിന്റെ ഭാഷ്യം. നേരിട്ടു പോയി പരിശോധന നടത്തിയാല്‍ വിവരം ലഭിക്കില്ലെന്നും പോലീസ് പറയുന്നു.
ജന്മഭൂമിയുടെ റിപ്പോര്‍ട്ടനുസരിച്ച് പെണ്‍വാണിഭ സംഘത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കൊച്ചി എസിപി തന്നെ ഷാഡോ പോലീസിന് നിര്‍ദേശവും നല്കി. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് സംസ്ഥാനത്ത് നേതൃത്വം നല്കുന്ന ആളുടെ പേരും മൊബൈല്‍ നമ്പറും പണം സ്വീകരിക്കുന്ന അക്കൗണ്ട് നമ്പറുമടക്കം വിവരം ലഭിച്ചിട്ടും അന്വേഷണം മുന്നോട്ടു പോയില്ല. സംഘത്തിന്റെയും പെണ്‍വാണിഭത്തിന് നേതൃത്വം നല്കുന്ന വീടിന്റെയും വിവരങ്ങള്‍ ഷാഡോ പോലീസ് ശേഖരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: