ലണ്ടന്‍: ഹെക്ടര്‍ ബെല്ലേറിയന്റെ ഗോളില്‍ ആഴ്സണല്‍ തോല്‍വിയില്‍ നിന്ന് കരകയറി. പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ അവര്‍ സമനിലയില്‍ തളച്ചു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹെക്ടറുടെ ഗോളാണ് സമനിലയൊരുക്കിയത്്.
മത്സരത്തിലെ നാലു ഗോളുകളും അവസാന അരമണിക്കൂറിലാണ് പിറന്നത്. 63-ാം മിനിറ്റില്‍ വില്‍ഷെറിന്റെ ഗോളില്‍ ആഴ്സണല്‍ മുന്നിലെത്തി. എന്നാല്‍ തകര്‍ത്തുകളിച്ച ചെല്‍സി നാലു മിനിറ്റിനുള്ളില്‍ തിരിച്ചടിച്ചു. ഹസാഡാണ് ഗോള്‍ കുറിച്ചത്. പതിനേഴ് മിനിറ്റുകള്‍ക്ക് ശേഷം മാര്‍ക്കോസ് അലോന്‍സോയുടെ ഗോളില്‍ ചെല്‍സി ലീഡ് തിരിച്ചുപിടിച്ചു. അധികസമയത്ത് ഹെക്ടര്‍ സ്കോര്‍ ചെയ്ത് ആഴ്സണലിനെ കരകയറ്റി.
ഈ സമനിലയോടെ 22 മത്സരങ്ങളില്‍ 46 പോയിന്റ് ലഭിച്ച ചെല്‍സി മൂന്നാം സ്ഥാനത്താണ്. അതേസമയം ആഴ്സണലിന് 22 മത്സരങ്ങളില്‍ 39 പോയിന്റാണുള്ളത്. നിലവില്‍ അവര്‍ ആറാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: